Saturday, September 10, 2011

ഏകാന്തം



നോക്കൂ.. അത്രമേല്‍ ആഴത്തിലാണ് ഞാന്‍
വേരുകളാല്‍ പിടിച്ചമര്‍ത്തപ്പെട്ട്,
ഇലപ്പച്ചപ്പിന്റെ അലയിളക്കങ്ങളില്‍
പയ്യെപ്പയ്യെയെന്ന പിടച്ചില്‍ കേട്ട്,

അത്രയും താഴെ..

എന്നിട്ടും,
മഴയായും,വെയിലായും മുകളിലൊരാകാശം
കണ്‍കെട്ട് കാട്ടി കൊതിപ്പിക്കുമ്പോള്‍,

എത്തിത്തൊടാനൊരു കൌതുകം
ഓരോയിതളിലും കണ്‍ തുറക്കും..
ഒരേ നില്‍പ്പിന്റെ നിശ്ചലതകളോട്
ഇടറി നിന്ന് കലഹിക്കും..



പക്ഷേയപ്പോഴെല്ലാം,
സ്വയം ചുരുക്കി ഒരൊറ്റപ്പൂവിന്റെ
ഗന്ധത്തിലെന്നെ ഒതുക്കി നിര്‍ത്തുന്നുണ്ട്..
അടരല്ലേയെന്ന് തഴുകിത്തലോടുന്നുണ്ട്..
തളര്‍ന്ന കാറ്റിലൊഴുകിയെത്തും
അജ്ഞാതമായ, നിന്റെ മാത്രം
പൂമ്പാറ്റച്ചിറകടികള്‍..









13 comments:

Rare Rose September 10, 2011 at 1:58 AM  

തനിച്ച്..

സീത* September 10, 2011 at 5:33 PM  

ഒറ്റപ്പൂവിലൊതുക്കുന്ന കാമനകൾ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ September 10, 2011 at 5:35 PM  

കവിതയെപറ്റി കൂടുതല്‍ പറയാനറിയില്ലയെങ്കിലും ഇഷ്ടമായി ഈ കവിത

രമേശ്‌ അരൂര്‍ September 10, 2011 at 6:31 PM  

Good lines..

Riyas Biyyam September 11, 2011 at 6:24 PM  

:)

ശ്രീനാഥന്‍ September 12, 2011 at 5:06 PM  

നിശ്ചലതകളോട് കലഹിച്ച്, ആഴത്തിൽ ആഴ്ത്തുന്ന വേരുകളിൽ നിന്ന് കുതറി ആകാശസ്വപനങ്ങൾ തേടുമ്പോൾ, അജ്ഞാതമാ‍യ ചിറകടികൾക്ക് കാതോർക്കുമ്പോൾ … കൌതുകങ്ങൾ നഷ്ടമാവാതിരിക്കട്ടെ! ഇഷ്ടമായി വരികളുടെ പതിഞ്ഞ മുഴക്കം. ഒറ്റവരിയിൽ സീത കൃത്യമായി പറഞ്ഞതായി തോന്നി.

ചന്ദ്രകാന്തം September 13, 2011 at 10:19 AM  

ഇത്തിരിപ്പൂവേ....

ദൈവം September 16, 2011 at 11:14 AM  

ആ ചിറകടി തന്നെയല്ലേ സ്നേഹിക്കുന്നവരുടെ ആകാശം? :)

ajith September 25, 2011 at 6:44 PM  

നല്ല വരികള്‍

വാല്‍മീകന്‍ October 10, 2011 at 3:02 PM  

കവിത ഇഷ്ടമായി























wallpaper, utorrent

Rare Rose October 17, 2011 at 8:34 PM  

വായനക്ക് എല്ലാ കൂട്ടുകാരോടും നന്ദി..

Sindhu Jose March 18, 2012 at 6:01 PM  

മഴയായും വെയിലയും ആകാശം കണ്കെട്ട് കാട്ടുംപോഴും... :-)

Prabi Chungakkunnu September 6, 2012 at 2:33 PM  

റോസു ഞാന്‍ തോറ്റു!!!

Related Posts Plugin for WordPress, Blogger...

മറ്റിടങ്ങള്‍

  • എത്തിനോട്ടം :) - കുറച്ച് ദിവസം മുൻപ് ഒരു കൂട്ടുകാരി വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു ബ്ലോഗെന്റെ കൈയ്യിൽ ഉണ്ടല്ലോന്നോർത്തത്.. അവളുടെ വാവയ്ക്കിടാൻ പോകുന്ന പേര് മാളൂട്ടിയെന്ന...
    2 months ago
  • ഏകാന്തം - *ഏകാന്തം..* * *
    1 year ago

പടമെടുത്ത് കൊതിപ്പിച്ചവര്‍ :)

പടമെടുത്ത് കൊതിപ്പിച്ചവര്‍ :)

കൂടെയുള്ളവര്‍

ഒറ്റനോട്ടത്തില്‍ കാണാന്‍ പടം ക്ലിക്കി നോക്ക്യേ :)

Photography is a way of feeling, of touching, of loving. What you have caught on film is captured forever…it remembers little things,long after you have forgotten everything.

—Aaron Siskind

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP